ലോകമെമ്പാടും നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ രോഗനിര്‍ണ്ണയം, ചികിത്സ, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് വിപുലമായ പരിശീലനം നല്‍കിത്തുടങ്ങി.
ഏറ്റവും മികച്ച വൈദ്യ, ആരോഗ്യ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. രോഗനിര്‍ണ്ണയത്തിന്റെയും രോഗം കണ്ടുപിടിക്കുന്നതിന്റെയും വേഗതയും കൃത്യതയും വര്‍ദ്ധിപ്പിക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കും. ക്ലിനിക്കല്‍ പരിചരണത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ആരോഗ്യ ഗവേഷണം, മരുന്ന് വികസനം, ഭരണപരമായ നടപടിക്രമങ്ങള്‍ എന്നിവയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും. റേഡിയോളജി, ശസ്ത്രക്രിയകള്‍, ശാസ്ത്രീയ ഗവേഷണം എന്നിവയില്‍ നിര്‍മിത ബുദ്ധിയുടെ ഉപയോഗം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.