+

ആഗോള അയ്യപ്പസംഗമം; ശബരിമലയില്‍ 19,20 തീയതികളില്‍ ഭക്തർക്ക് വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം

ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ 19,20 തീയതികളില്‍ ഭക്തർക്ക് വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം.ഇൗ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ വഴി 1000 പേർക്കേ ബുക്കിംഗിനാകൂ.

ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ 19,20 തീയതികളില്‍ ഭക്തർക്ക് വെർച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം.ഇൗ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ വഴി 1000 പേർക്കേ ബുക്കിംഗിനാകൂ. പമ്ബയിലെ സ്പോട്ട് ബുക്കിംഗില്‍ ഇതുവരെ നിയന്ത്രണമില്ല. കന്നിമാസ പൂജകള്‍ക്കായി നാളെ നട തുറക്കും.20ന് നടക്കുന്ന അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വി.വി.ഐ.പി, വി.ഐ.പി വാഹനങ്ങള്‍ക്ക് നാലിടത്തായി പ്രത്യേക പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. ചാലക്കയം -ത്രിവേണി ദേവസ്വം റോഡിലെ കുഴികള്‍ അടച്ചുതുടങ്ങി.നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാർ നമ്ബൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നിയേകും. 17ന് രാവിലെ 5 മുതലാണ് കന്നിമാസപൂജകള്‍ ആരംഭിക്കുക. പൂജകള്‍ പൂർത്തിയാക്കി 21 ന് രാത്രി 10 ന് നട അടയ്ക്കും.

facebook twitter