+

ഇന്ത്യയുമായുള്ള ബന്ധം തകർക്കാനുള്ള ഏതു ശ്രമവും തോൽക്കും : റഷ്യ

ഇന്ത്യയുമായുള്ള ബന്ധം തകർക്കാനുള്ള ഏതു ശ്രമവും തോൽക്കും : റഷ്യ

മോസ്കോ : ഇന്ത്യയുമായുള്ള ബന്ധം തകർക്കാനുള്ള ഏതു ശ്രമവും തോൽക്കുമെന്ന് റഷ്യ. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്നത് ഊഷ്മളവും വളരുന്നതുമായ ബന്ധമാണെന്ന് വ്യക്തമാക്കിയ റഷ്യൻ വിദേശകാര്യമന്ത്രാലയം സഹകരണം തുടരാനുള്ള ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്തു.

സമ്മർദ്ദങ്ങളും ഭീഷണികളും ഉണ്ടായിരുന്നിട്ടും, റഷ്യയുമായുള്ള ബഹുമുഖ സഹകരണം തുടരാനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധത ഇന്ത്യ പ്രകടിപ്പിക്കുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രാലയം പറഞ്ഞു.

ഇന്ത്യ-റഷ്യ ബന്ധം സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും പുരോഗമിക്കുകയാണെന്നും ഈ പ്രക്രിയയെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നും സർക്കാർ മാധ്യമമായ ആർ.ടിക്ക് നൽകിയ മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. 

facebook twitter