+

ആ സൈറൺ നിലക്കില്ല ;കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കളക്ടർക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂർകളക്ടർക്കും ഡിജിപിക്കുമെതിരെ സൈറൺ മുഴക്കരുതെന്ന വിഷയത്തിൽ കടുത്ത വിമർശനവുമായി കോർപറേഷൻ കൗൺസിൽ യോഗം. കണ്ണൂർ കളക്ടർ നടത്തിയത് അധികാര ദുർവിനിയോഗമെന്ന് മേയർ മുസ്ലീഹ് മഠത്തിൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു.പരാതി ഉണ്ടെങ്കിൽ അത് കളക്ടർ ഹാജരാക്കണമായിരുന്നു.

കണ്ണൂർ: കണ്ണൂർകളക്ടർക്കും ഡിജിപിക്കുമെതിരെ സൈറൺ മുഴക്കരുതെന്ന വിഷയത്തിൽ കടുത്ത വിമർശനവുമായി കോർപറേഷൻ കൗൺസിൽ യോഗം. കണ്ണൂർ കളക്ടർ നടത്തിയത് അധികാര ദുർവിനിയോഗമെന്ന് മേയർ മുസ്ലീഹ് മഠത്തിൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു.പരാതി ഉണ്ടെങ്കിൽ അത് കളക്ടർ ഹാജരാക്കണമായിരുന്നു. പരാതിക്കാരനെ കളക്ടറുടെ സാന്നിധ്യത്തിൽ കോർപറേഷനിൽ വിളിച്ചു വരുത്താനും കൗൺസിൽ തീരുമാനമെടുത്തു.സൈറൺ വിഷയത്തിൽ കളക്ടർക്കും ഡി ഐ ജിക്കുമെതിരെ രൂക്ഷ വിമർശനമാണ് കൗൺസിൽ യോഗത്തിൽ ഉയർന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ ചർച്ചയിൽ പങ്കെടുത്തവർ കളക്ടറുടെ കുറിപ്പിനെതിരെ സൈറൺ മുഴക്കി പ്രതിഷേധിക്കണമെന്നും ആവശ്യമുയർന്നു കണ്ണൂർ കോർപറേഷൻ മുഴക്കുന്ന സൈറണാണ് ദുരന്തമാണെന്ന പറഞ്ഞ കളക്ടറാണ് ഏറ്റവും വലിയ ദുരന്തം എന്ന് മുൻ മേയർ അഡ്വ. ടി ഒ മോഹനൻ പരിഹസിച്ചു.

ചരിത്രപരമായ വിശേഷണം ഉള്ള സൈറൺ മുഴക്കം ഇല്ലാതാക്കാൻ കളക്ടർ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര. കളക്ടറുടെ ധിക്കാരപരമായ തീരുമാനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ദുരന്തം എന്നത് കളക്ടർക്ക് അറിയില്ലേ?കളക്ടർ ആ പദവിയിലിരിക്കാൻ  അർഹനല്ല. കോർപറേഷൻ ഭരണഘടനാ സ്ഥാപനമാണെന്നത് കളക്ടർ മറക്കുന്നുവെന്നും ടി ഒ മോഹനൻ പറഞ്ഞു. മേയർക്ക് അറിയിപ്പ് നൽകാതെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സൈറൺ പരിശോധിക്കാനെത്തിയത്. ഇത് ഗൂഡാലോചനയാണെന്നും സൈറൺ സംവിധാനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അധികാര ദുർവിനിയോഗമാണ് ഡി ഐ ജി, കളക്ടർ തുടങ്ങിയവർ നടത്തുന്നതെന്ന് കെ പി അബ്ദുൾ റസാഖ് പറഞ്ഞു.തെരുവ് നായ്ക്കളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടാത്ത കളക്ടറാണോ സൈറൺ നിർത്തലാക്കാൻ ആവശ്യപ്പെടുന്നതെന്ന് സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ പറഞ്ഞു. സമയപ്പെടുത്തലിന്റെ ഓർമയായ യന്ത്രം നിർത്തലാക്കരുതെന്നും ഡി ഐ ജി യെ തിരിച്ചു വിളിക്കാൻ സർക്കാരിനോടാവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതക്രമത്തിന്റെ ഭാഗമായ സൈറൺ നിലനിർത്തണമെന്നത് ജനങ്ങൾ ഒന്നടങ്കമുള്ളവരുടെ ആവശ്യമായി മാറിയെന്ന് സ്ഥിരം സമിതി അധ്യക്ഷൻ എം പി രാജേഷ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെകത്തും ഭീഷണി സ്വരവും ഒരുതരത്തിലും അംഗീകരിക്കരുതെന്ന് പ്രതിപക്ഷ കൗൺസിലർ ടി രവീന്ദ്രൻ. ഭരണപക്ഷം തുടക്കത്തിലേ കൗൺസിലറോട് ചർച്ചയിൽ പങ്കെടുക്കാൻ ഭരണപക്ഷം നിർബന്ധിച്ചിരുന്നു. കോർപറേഷന്റെ അറിവില്ലാതെ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് അംഗീകരിക്കാനാവില്ലെന്നും ശബ്ദം ക്രമീകരിക്കുന്ന നടപടികൾ ആലോചിക്കാവുന്നതാണെന്നും രവീന്ദ്രൻ ചർച്ചയിൽ ഉന്നയിച്ചു .സൈറൺ മൂന്ന് തവണ അടിച്ച് പ്രതിഷേധം രേഖപ്പെടുത്തണമെന്നുംതദ്ദേശസ്ഥാപനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണ് കളക്ടറുടെ നോട്ടീസെന്നും സ്ഥിരം സമിതി അധ്യക്ഷൻ സിയാദ് തങ്ങൾ ചൂണ്ടിക്കാട്ടി.കളക്ടർ പോലീസിന്റെ വക്താവാകരുതെന്ന് പ്രതിപക്ഷത്തെ എൻ ഉഷ. ശബ്ദനിയന്ത്രണം ചർച്ചയാവാം കളക്ടറുടെ നടപടി ഏറ്റവും വലിയ ദുരന്തമെന്ന് എസ് ഷഹീദ പറഞ്ഞു. സൈറൺശബ്ദം കൂട്ടണമെന്ന അഭിപ്രായമാണ് സ്ഥിരം സമിതി അധ്യക്ഷ ഷമീമ ടീച്ചർ ചർച്ചയിൽ പങ്കു വെച്ചത്.

ഡി ഐ ജി സ്ഥലം മാറിപ്പോകുന്നതാണ് നല്ലതെന്നാണ് സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീൻ അഭിപ്രായപ്പെട്ടത്.കളക്ടറുടേത് ദുരന്ത നോട്ടീസാണെന്നും ഉറക്കം നഷ്ടപ്പെടുന്ന ഉദ്യോഗസ്ഥർക്ക് മേയർ താരാട്ട് പാട്ട് വച്ചു നൽകണമെന്നും പ്രതിപക്ഷ കൗൺസിലർ പ്രദീപൻ കെ പരിഹസിച്ചു. നിയമം അനുശാസിക്കുന്ന ചർച്ചകളോടെ സൈറൺ മുഴങ്ങണമെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.കളക്ടർക്ക് ഒന്നര വർഷമായി ശനിദശയാണെന്ന് പ്രതിപക്ഷത്തെ വി കെ ഷൈജു പറഞ്ഞു. ധിക്കാരപരമായ നടപടിക്കെതിരെ കോർപറേഷൻ ഏകകണ്ഠമായി പ്രതിഷേധിക്കണമെന്നും ഷൈജു പറഞ്ഞു.
 

facebook twitter