മലപ്പുറം: കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പ്രഷർ പമ്പിൽ നിന്ന് ഷോക്കേറ്റാണ് വണ്ടൂർ വാണിയമ്പലം സ്വദേശി യു.സി. മുരളീകൃഷ്ണൻ (36) മരിച്ചത്. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കാറിനടുത്ത് യുവാവ് വീണുകിടക്കുന്നതാണ് കണ്ടത്.
ഉടൻതന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാണിയമ്പലം യു.സി. പെട്രോൾ പമ്പിന്റെ ഉടമകൂടിയാണ് മുരളീകൃഷ്ണൻ. അതേസമയം, കേരളത്തിൽ ഷോക്കേറ്റ് മരണമടയുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ.