ഹൈദരാബാദ് : 2023 ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടന്ന ഫോർമുല-ഇ മൽസരത്തിനിടെ പണമിടപാട് ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് (ബി.ആർ.എസ്) കെ.ടി രാമറാവുവിനെയും മറ്റു ചിലരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി റിപ്പോർട്ട്.
ബി.ആർ.എസ് വർക്കിങ് പ്രസിഡന്റും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനുമായ രാമറാവുവിനോട് ജനുവരി 7ന് മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
തെലങ്കാന പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ഇ.ഡി കഴിഞ്ഞ ആഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. രാമറാവുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ അടുത്തിടെ അനുമതി നൽകിയിരുന്നു.