എഗ്ഗ് മഫിൻസ് പരീക്ഷിക്കാം

08:05 AM Dec 19, 2024 | Kavya Ramachandran

ആവശ്യമായ ചേരുവകൾ

മുട്ട- 6
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
കൊഴുപ്പില്ലാത്ത പാല്‍- കാല്‍ കപ്പ്
കാപ്സിക്കം നുറുക്കിയത്- അര കപ്പ്
ചീര നുറുക്കിയത്- അര കപ്പ്
സവാള നുറുക്കിയത്- അര കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
കുരുമുളക് പൊടിച്ചത്- അര ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

ഒരു ബൗളില്‍ മുട്ടയും കുരുമുളക് പൊടിയും, ഉപ്പും നന്നായി അടിച്ചെടുക്കുക. ഇനി പാല്‍, ബേക്കിങ് പൗഡര്‍, കാപ്‌സിക്കം, ചീര, സവാള, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവയെല്ലാം നന്നായി മിക്‌സ് ചെയ്യുക. ശേഷം മുട്ട മിശ്രിതത്തിലേയ്ക്ക് ഇത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മഫിന്‍ ട്രേയില്‍ എണ്ണ തടവി പകുതി വരെ ഈ മിശ്രിതം നിറയ്ക്കുക. ഇനി ഓവനില്‍ 200 ഡിഗ്രിസെല്‍ഷ്യസില്‍ 10 മിനിട്ട് വേവിച്ചെടുക്കാം.