മുഖത്തെ ചുളിവുകൾ അകറ്റാൻ മുട്ട മാത്രം മതി

02:10 PM Sep 15, 2025 | Kavya Ramachandran

ആരോഗ്യമുള്ളതും തെളിഞ്ഞതുമായ ചർമ്മം നിലനിർത്താൻ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മറ്റ് ഘടകങ്ങളും മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ പ്രോട്ടീനുകൾ, വിറ്റാമിൻ എ, ഡി, ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ യുവത്വമുള്ളതാക്കുന്നതിനും സഹായിക്കുന്നു. 

മുട്ടയുടെ വെള്ളയിൽ പ്രധാനമായും വെള്ളവും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. മുട്ടയുടെ മഞ്ഞ വരണ്ട ചർമ്മത്തെ എളുപ്പം അകറ്റുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

രണ്ട് മുട്ടയുടെ മഞ്ഞയും അൽപം അൽപം തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കഴയുക. ആഴ്ചയിൽ രണ്ട് മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

രണ്ട് സ്പൂൺ മുട്ടയുടെ മഞ്ഞയിലേക്ക് അൽപം ഒലീവ് ഓയിൽ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

രണ്ട് മുട്ടയുടെ വെള്ളയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം മുഖം കഴുകുക.