ചേരുവകൾ
പച്ചരി – 1 ഗ്ലാസ്സ്
പുഴുക്കലരി – 1 ഗ്ലാസ്സ്
പഞ്ചസാര – 4 സ്പൂൺ
ഉപ്പ് – 1 നുള്ള്
മുട്ട – 2 എണ്ണം
എണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം:
കുതിർത്ത പച്ചരിയും, പുഴുക്കലരിയും, ഉപ്പും പഞ്ചസാരയും ചേർത്ത് നന്നയരക്കുക. ഇതിലേക്ക് മുട്ട ചേർത്ത് നല്ല മയത്തിൽ അരച്ച് ( ദോശമാവിനേക്കാളൂം കട്ടിയായിരിക്കണം), എണ്ണ ചൂടാകുമ്പോൾ, ഓരോ കയിൽ ഒഴിച്ച്, നെയ്യപ്പം പോലെ പൊങ്ങി വരുമ്പോൾ മറിച്ചിട്ട് ലൈറ്റ് ബ്രൗൺ നിറമാകമ്പോൾ കോരി എടുക്കാം .