+

മുട്ടയില്ലാതെ ഒരു ബ്രെഡ് ടോസ്റ്റ് ആയാലോ

തൈര്- 1 കപ്പ് കടലമാവ്- 3 ടേബിൾസ്പൂൺ മുളുകുപൊടി- 1 ടീസ്പൂൺ മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ ജീരകപ്പൊടി- 1 ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന്

ആവശ്യമായ ചേരുവകൾ

തൈര്- 1 കപ്പ്
കടലമാവ്- 3 ടേബിൾസ്പൂൺ
മുളുകുപൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
ജീരകപ്പൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
സവാള- 1
ഇഞ്ചി- 1 ഇഞ്ച്
മല്ലിയില- 2 ടേബിൾസ്പൂൺ
ബ്രെഡ്- ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ഒരു കപ്പ് തൈര് ചേർക്കാം. അതിലേക്ക് കടലമാവ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത് 2 ടേബിൾസ്പൂൺ തുടങ്ങിയവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ബ്രെഡ് എടുത്ത് മുകളിലായി ഈ മിശ്രിതം പുരട്ടാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപ്പം നെയ്യോ എണ്ണയോ പുരട്ടാം. ബ്രെഡിൻ്റെ ഇരുവശങ്ങളും ഇത്തരത്തിൽ മിശ്രിതം പുരട്ടി വേവിച്ചെടുക്കാം. അൽപ്പം കുരുമുളകുപൊടിയോ, ചാട്മസാലയോ മുകളിലായി ചേർക്കാം. ശേഷം ചൂടോടെ തന്നെ വിളമ്പാം.

Trending :
facebook twitter