+

ഒമാനില്‍ ഇന്ന് ചെറിയ പെരുന്നാൾ

ഇന്ന് ഒമാനില്‍ ചെറിയ പെരുന്നാൾ. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ വിശുദ്ധ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാളെത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. 

മസ്കറ്റ്: ഇന്ന് ഒമാനില്‍ ചെറിയ പെരുന്നാൾ. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ വിശുദ്ധ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാളെത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. 

ഒമാനിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ചെറിയ പെരുന്നാൾ ആശംസകള്‍ നേര്‍ന്നു. ഈ ​അ​നു​ഗ്ര​ഹീ​ത അ​വ​സ​ര​ത്തി​ൽ സ​ന്തോ​ഷ​ക​ര​മാ​യ ഈ​ദ് ആ​ശം​സി​ക്കു​ക​യും അ​വ​ർ​ക്കും അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും ന​ന്മ​യും ശാ​ശ്വ​ത സ്ഥി​ര​ത​ക്കും വേ​ണ്ടി സ​ർ​വ്വ​ശ​ക്ത​നാ​യ അ​ല്ലാ​ഹു​വി​നോ​ട് പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മു​സ്‍ലി​ങ്ങ​ൾ​ക്കും സ​മാ​ധാ​നം, പു​രോ​ഗ​തി, സ​മൃ​ദ്ധി എ​ന്നി​വ കൈ​വ​ര​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

facebook twitter