തിരുവനന്തപുരം: വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുമ്പോൾ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ ആഘോഷമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഈദ് സന്ദേശത്തിൽ പറഞ്ഞു.
ഈദുൽ ഫിത്ർ ആലോഷിക്കുമ്പോൾ നമുക്കിടയിൽ നന്മയും സ്നേഹവും കാരുണ്യവും നിലനിർത്താനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഈദ് സന്ദേശത്തിൽ അറിയിച്ചു.