
തിരുവനന്തപുരം: പൊന്മുടി ഹിൽ ടോപ്പിൽ നിന്ന് കൊക്കയിലേക്ക് ചാടി വയോധികൻ ജീവനൊടുക്കി. നെടുമങ്ങാട് കുന്നുനട സ്വദേശി അബ്ദുൽ വാഹിദ് ആണ് ജീവനൊടുക്കിയത്. 22-ാം ഹെയർപിന്നിൽ ഫോറസ്റ്റ് ഓഫീസിന് മുൻപിൽ നിന്നാണ് ഇദ്ദേഹം കൊക്കയിലേക്ക് ചാടിയത്.
പൊന്മുടിയിലേക്ക് വന്ന വിനോദസഞ്ചാരികൾ വഴിയരികിൽ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രദേശത്ത് നിന്ന് മൊബൈൽ ഫോണും ബാങ്ക് രേഖകളും കണ്ടെത്തി. ഇതിൽ നിന്നായിരുന്നു ആളെ തിരിച്ചറിഞ്ഞത്. വിതുരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.