നെന്മാറയിലും മുണ്ടൂരിലും കാട്ടാനകളുടെ ആക്രമണം; വിളകൾ നശിപ്പിച്ചു

01:31 PM Aug 07, 2025 |



പാലക്കാട് : നെന്മാറയിലും മുണ്ടൂരിലും കാട്ടാനക ആക്രമണം. നെന്മാറ വിത്തനശേരിയിൽ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വിളകൾ നശിപ്പിച്ചു. മുണ്ടൂർ പുളിയംപുള്ളിയിലും ഒറ്റയാന ആക്രമണം ഉണ്ടായി. വീടിൻ്റെ ചുവരിൽ ആന കൊമ്പ് കൊണ്ട് കുത്തി നശിപ്പിച്ചു. പുളിയംപുള്ളി സ്വദേശി പ്രദീപിൻ്റെ വീട്ട് മുറ്റത്താണ് ആന എത്തിയത്. നാട്ടുകാരും ആർ ആർ ടി യും ആനകളെ കാട്ടിലേക്ക് തുരത്തി.

അതിനിടെ അതിരപ്പിള്ളി കാലടി പ്ലാന്റേഷന്‍ തോട്ടത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏകദേശം 10 വയസുള്ള പിടിയാനയെയാണ് റോഡിനോട് ചേര്‍ന്നുള്ള തോടിനകത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ചരിഞ്ഞ ആനയെ ആദ്യം കണ്ടത്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല.