+

ഇഞ്ചി ചേർത്ത ലെമൺ ടീയുടെ ഗുണങ്ങൾ അറിയാമോ?

ഇഞ്ചി ചേർത്ത ലെമൺ ടീക്ക് ഒരുപാട് പോഷകഗുണങ്ങളുണ്ട്. നല്ല ദഹനത്തിനും പ്രതിരോധശേഷിക്കും ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.

ഇഞ്ചി ചേർത്ത ലെമൺ ടീക്ക് ഒരുപാട് പോഷകഗുണങ്ങളുണ്ട്. നല്ല ദഹനത്തിനും പ്രതിരോധശേഷിക്കും ചർമത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു
ഇഞ്ചി ദഹന രസങ്ങളെ ഉത്തേജിപ്പിക്കുകയും ഗ്യാസ്, വയറുവീർക്കൽ, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യുമെന്നാണ് ഡികെ പബ്ലിഷിങിന്റെ 'ദി ഹീലിങ് ഫുഡ്സ്' പറയുന്നത്. നാരങ്ങാനീരുംകൂടി ചേരുന്നത്, കരളിനെ വിഷവിമുക്തമാക്കാനും പിത്തരസ ഉത്പാദനം വർധിപ്പിക്കാനും സാഹായിക്കുന്നു. കൊഴുപ്പുകളെ കൂടുതൽ കാര്യക്ഷമമായി വിഘടിപ്പിക്കാനും സഹായിക്കുന്നു. ഈ പാനീയം ദഹനവ്യവസ്ഥയെ സജീവമാക്കുകയും ഭക്ഷണത്തിന് ശേഷമുള്ള മന്ദത തടയുകയും ചെയ്യുന്നു.

ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈ പാനീയം കുടിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇഞ്ചി ഉപാപചയ പ്രവർത്തനം കൂട്ടുകയും ശരീരത്തിലെ കൊഴുപ്പ് കൂടുതൽ കാര്യക്ഷമമായി നഷ്ടപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. സിട്രിക് ആസിഡ് ധാരാളമായി അടങ്ങിയ നാരങ്ങ, ശരീരത്തെ വിഷവിമുക്തമാക്കാനും ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണശേഷം ഇത് പതിവായി കുടിക്കുന്നത് കഠിനമായ ഭക്ഷണക്രമങ്ങളില്ലാതെ ഭാരം കുറയ്ക്കാൻ സഹായിക്കും.

വിഷവസ്തുക്കളെ പുറന്തള്ളുന്നു
ഭക്ഷണശേഷമുള്ള ക്ഷീണം പലപ്പോഴും ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇഞ്ചി രക്തചംക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും വിയർപ്പിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ വിഷവസ്തുക്കളെ പുറന്തള്ളാൻ സാധിക്കുന്നതിനാൽ കൂടുതൽ ഉന്മേഷവും ശരീരത്തിന് ഭാരക്കുറവും അനുഭവപ്പെടാൻ കാരണമാകും.

ജലാംശം നിലനിർത്തുന്നു
തണുപ്പുള്ള മാസങ്ങളിലോ, ഭക്ഷണം കൂടുതൽ കഴിച്ചാലോ ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കാൻ മറന്നുപോയേക്കാം. ഇഞ്ചി ചേർത്ത ലെമൺ ടീ കുടിക്കുമ്പോൾ അത് അധിക ഗുണങ്ങളോടുകൂടി ജലാംശം നൽകുന്നുണ്ട്. ഇത് ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും നിർജലീകരണം തടയുകയും ചെയ്യുന്നു. പ്രത്യേകിച്ച് ദാഹം കുറയുന്ന ശൈത്യകാലത്ത് ഇത് വളരെ പ്രയോജനകരമാണ്. 

facebook twitter