ചേരുവകൾ
പപ്പടം -2
വറ്റൽ മുളക് -3
വെളിച്ചെണ്ണ- ഒരു ടീ സ്പൂൺ
തേങ്ങ – അരകപ്പ്
ചുവന്നുള്ളി- 2 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പുളി- ആവശ്യത്തിന്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- ആവശ്യത്തിന്
കാശ്മീരി മുളക് പൊടി- എരിവിന്
ആദ്യം പപ്പടം ചുട്ടെടുക്കുക, ശേഷം ഒരു പാനിൽ വെളിച്ചെണ്ണയിൽ ഉണക്കമുളക് വഴറ്റുക. ഇനി ഒരു മിക്സി ജാറിൽ ചുട്ടെടുത്ത പപ്പടവും ഉണക്കമുളകും ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, തേങ്ങാ ചിരകിയത് പാകത്തിന് ഉപ്പ്, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക. നന്നായി അരയരുത്. കിടിലം രുചിയിൽ ഒരു ചമ്മന്തി റെഡി. ചോറ് കഴിക്കാൻ ഈ ചമ്മന്തി തന്നെ ധാരാളം മതി