+

അണ്ടലൂരിൽ 14 വയസുകാരനെ കാണാതായി;കുട്ടിക്കായി തെരഞ്ഞ് പൊലിസും നാട്ടുകാരും

അണ്ടലൂരിൽ 14 വയസുകാരനെ കാണാതായി. മുല്ലപ്രം വീട്ടിൽ ഷാരോണിനെയാണ് കാണാതായത്. ഇന്ന് രാവിലെ പാലയാട് ഹെൽത്ത് സെൻ്ററിൽ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു.

ധർമ്മടം: അണ്ടലൂരിൽ 14 വയസുകാരനെ കാണാതായി. മുല്ലപ്രം വീട്ടിൽ ഷാരോണിനെയാണ് കാണാതായത്. ഇന്ന് രാവിലെ പാലയാട് ഹെൽത്ത് സെൻ്ററിൽ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു.

പിന്നീട് തിരിച്ചെത്തിയില്ലെന്ന് രക്ഷിതാക്കൾ ധർമ്മടം പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 70 12 7 1 29 66/6238 44 1079 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിക്കായി നാട്ടുകാരും ബന്ധുക്കളും പൊലിസും തെരച്ചിൽ നടത്തിവരികയാണ്.

facebook twitter