കൂടാളി: കൂടാളി ഗ്രാമപഞ്ചായത്ത് വാർഡ് 14 കുടുംബശ്രീ എഡിഎസിന്‍റെ നേതൃത്വത്തിൽ കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. കൂടാളി പൊതുജന വായനശാലയിൽ നടത്തിയ ഫെസ്റ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ പി ജലജ അധ്യക്ഷയായി. ‘മഴക്കാല ആരോഗ്യസംരക്ഷണം’ എന്ന വിഷയത്തിൽ നായാട്ടുപാറ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഒ നിമിഷ ക്ലാസെടുത്തു. റാഷിദ നന്ദിയും പറഞ്ഞു. പി കരുണാകരൻ, സുനിൽ എന്നിവർ വിധികർക്കളായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ദിവാകരൻ സമ്മാനദാനം നടത്തി.