പാറ്റകളെ എളുപ്പം തുരത്താം

01:30 PM Apr 19, 2025 | Kavya Ramachandran

പുതിന

പുതിനയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും. നല്ല ഫ്രഷ്‌ പുതിനയിലകൾ ഒരു തുണിസഞ്ചിയിൽ കെട്ടി അടുക്കളയിൽ വയ്ക്കുക. ഇത് പാറ്റകളെ അടിപ്പിക്കില്ല.

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ മണം പാറ്റകൾക്ക് അത്ര പിടിക്കില്ല. ഇത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീട്ടിലെ വിള്ളലുകൾ, ദ്വാരങ്ങൾ, അടുക്കള സിങ്ക് തുടങ്ങിയ ഭാഗങ്ങളിൽ ഇവയുടെ തൊലി സൂക്ഷിക്കുന്നത് പാറ്റകളെ തുരത്തും.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പാറ്റകളെ ഓടിക്കും. വെളുത്തുള്ളിയുടെ എസൻഷ്യൽ ഓയിലിൽ കാണപ്പെടുന്ന എ. സാറ്റിവം സംയുക്തം 96.75% ഫലപ്രാപ്തിയോടെ പാറ്റകളുടെ മുട്ടകൾ നശിപ്പിക്കാൻ സഹായിക്കുന്നു.

തുളസി

ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങൾ നിറഞ്ഞ, തുളസി എല്ലാത്തരം പ്രാണികളെയും അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു ഗന്ധം പുറപ്പെടുവിക്കുന്നു, പാറ്റകൾക്ക് മാത്രമല്ല കൊതുകുകൾ, ഈച്ചകൾ, മൂട്ട എന്നിങ്ങനെയുള്ള എല്ലാത്തിനെയും തുരത്താൻ കാലങ്ങളായി നമ്മൾ തുളസിയില ഉപയോഗിക്കാറുണ്ട്.

ഇവ കൂടാതെ, പൈൻ, ലാവണ്ടർ, പെപ്പർമിൻ്റ്, യൂക്കാലിപ്റ്റസ്, ടീ ട്രീ ഓയിൽ, ബേ ഇലകൾ, കറുവപ്പട്ട, റോസ്മേരി, ഒറിഗാനോ മുതലായവയുടെ ഗന്ധവും പാറ്റകൾക്ക് അരോചകമാണ്. ഇവയുടെ എസൻഷ്യൽ ഓയിലുകൾ വാങ്ങിച്ച് നേർപ്പിച്ച് സ്പ്രേ ആയി പാറ്റകൾ വരുന്ന ഇടങ്ങളിൽ തളിക്കാം.