കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പുക. ആറാമത്തെ നിലയിലെ ഒടി ബ്ലോക്കിൽനിന്നാണ് പുക ഉയർന്നത്. ഫയർഫോഴ്സ് എത്തി പുക ശമിപ്പിച്ചതായാണ് വിവരം. എന്താണ് പുകയുണ്ടാകാൻ കാരണം എന്നത് വ്യക്തമല്ല. ഇവിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെയാണ് പുക ഉയർന്നത്.
നേരത്തെ മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിൽ പുക ഉയർന്നതിനെത്തുടർന്ന് രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു പുക ഉയർന്നത്. തുടർന്ന് രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. സംഭവസമയത്ത് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Trending :