+

ഖത്തര്‍ സായുധ സേനയുടെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് സന്ദര്‍ശിച്ച് അമീര്‍

അല്‍ ഉദൈദിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണം വിജയകരമായി പ്രതിരോധിച്ച രീതിയും സ്വീകരിച്ച സുരക്ഷാ മുന്‍കരുതലുകളും അമീര്‍ ചോദിച്ചറിഞ്ഞു.

ഖത്തര്‍ സായുധ സേനയുടെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് സന്ദര്‍ശിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. വടക്കന്‍ സെക്ടറിലെ അല്‍ മസ്റൂഅ ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡിലാണ് അമീര്‍ സന്ദര്‍ശനം നടത്തിയത്. കമാന്‍ഡ് ആസ്ഥാനത്തെ സന്ദര്‍ശനത്തിനിടെ ഖത്തറിന്റെ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും സൈനിക ഉദ്യോഗസ്ഥര്‍ അമീറിന് വിശദീകരിച്ചു. 

അല്‍ ഉദൈദിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണം വിജയകരമായി പ്രതിരോധിച്ച രീതിയും സ്വീകരിച്ച സുരക്ഷാ മുന്‍കരുതലുകളും അമീര്‍ ചോദിച്ചറിഞ്ഞു.


രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സായുധസേനയുടെ മികവിനേയും കാര്യക്ഷമതയെയും സന്നദ്ധതയെയും അമീര്‍ പ്രശംസിച്ചു. രാജ്യത്തെ സൈനിക, സുരക്ഷാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി, ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരും അമീറിനെ സന്ദര്‍ശനത്തില്‍ അനുഗമിച്ചു.

Trending :
facebook twitter