ഫ്രഷ് കട്ടിനെതിരെയുള്ള സമരത്തിൽ നുഴഞ്ഞുകയറ്റക്കാരെന്ന് ഇ.പി ജയരാജൻ

03:36 PM Oct 22, 2025 | AVANI MV

കണ്ണൂർ :താമരശേരിയിലെ അറവുമാലിസം സ്കരണ പ്ളാൻ്റായഫ്രഷ് കട്ടിനെതിരെയുള്ള സമരത്തില്‍ നുഴഞ്ഞു കയറ്റക്കാരെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് കോഴിക്കോട് കട്ടിപ്പാറയില്‍ നടന്നത്. അക്രമി സംഘത്തില്‍ ഡിവൈഎഫ്ഐക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

സമരം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു.അതേസമയം, ഡിവൈഎഫ്‌ഐ നേതാവിനെ ഒന്നാം പ്രതിയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പി.എം ശ്രീ പദ്ധതിയില്‍ സിപിഐക്ക് അവ്യക്തതയുണ്ടോയെന്ന അറിയില്ല. കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തു മുന്നോട്ടു പോകുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഓരോ പാര്‍ട്ടിക്കും വ്യക്തമായ നിലപാടുകള്‍ ഉണ്ടാകാം, അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യും. ഇടതുമുന്നണി സുശക്തമാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.