+

പലിശക്കാരന്റെ ഭീഷണി; എറണാകുളത്ത് 42കാരി പുഴയിൽ ചാടി ജീവനൊടുക്കി

എറണാകുളം വടക്കന്‍ പറവൂരില്‍ 42കാരി പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശ ബെന്നിയാണ് ആത്മഹത്യ ചെയ്തത്. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നിയാണ്

കൊച്ചി:  എറണാകുളം വടക്കന്‍ പറവൂരില്‍ 42കാരി പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശ ബെന്നിയാണ് ആത്മഹത്യ ചെയ്തത്. കോട്ടുവള്ളി സ്വദേശിനി ആശ ബെന്നിയാണ് ജീവനൊടുക്കിയത്. പലിശയ്ക്ക് പണം നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനാണ് പലിശയ്ക്ക് പണം നല്‍കിയത്. മുതലും പലിശയും തിരിച്ചു നല്‍കിയിട്ടും ഭീഷണി തുടര്‍ന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് മുമ്പും ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

facebook twitter