വന്ദമാതരം വിഷത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നും സമാധാന അന്തരീക്ഷം തകർക്കുന്നതിന് ഇന്ധനം ഒഴിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത് ; ഇ.ടി മുഹമ്മദ് ബഷീർ

04:30 PM Dec 09, 2025 | Neha Nair

ന്യൂഡൽഹി: വന്ദമാതരം വിഷത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നും സമാധാന അന്തരീക്ഷം തകർക്കുന്നതിന് ഇന്ധനം ഒഴിക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ലോക്സഭയിൽ നടന്ന വന്ദേമാതരം ചർച്ചയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് കാരണക്കാർ സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതര ഗീതവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഉണ്ടായ നിലപാടുകളും തീരുമാനങ്ങളും വ്യക്തമാണ്. 1937 ഒക്ടോബർ 26ന് രബീന്ദ്രനാഥ് ടാഗോർ കോൺഗ്രസ് കമ്മിറ്റിക്ക് നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ, ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം ആലപിക്കണമെന്നും, ആരെയും മുഴുവൻ ഗാനം പറയാൻ നിർബന്ധിക്കരുതെന്നും തീരുമാനമുണ്ടായി. പിന്നീട് ഡോ. രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ ഈ നിലപാട് അംഗീകരിക്കപ്പെട്ടതും ഇന്നും അതേ രീതിയാണ് നടപ്പിലാകുന്നത്. ഇത് മാറ്റി ആറ് പൂർണ ശ്ലോകങ്ങൾ നിർബന്ധമായി അവതരിപ്പിക്കണമെന്ന പുതിയ പ്രചാരണം, സമൂഹത്തിനകത്ത് വീണ്ടും സംഘർഷങ്ങൾ സൃഷ്ടിക്കുകാണ്. അതിന് പ്രധാമനന്ത്രി നേതൃത്വം നൽകുന്നു.

Trending :

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നവംബറിൽ ഡൽഹിയിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 1937-ൽ വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങൾ, അതിന്റെ ആത്മാവിന്റെ ഒരു ഭാഗം വേർപെടുത്തപ്പെട്ടതായി പറയുകുണ്ടായി. വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകൾ വിതച്ചതായും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെനന്നും അദ്ദേഹം പറയുകുണ്ടായി. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിന് പകരം പരസ്പര സംഭാഷണവും സഹജീവിതവും ശക്തിപ്പെടുത്തണമെന്നും, ഐക്യത്തിന്റെ പ്രതീകമായ ദേശീയഗാനത്തിന്റെ മഹത്വം സംരക്ഷിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു