‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ - ചേര്‍ത്തുപിടിക്കാന്‍ ആളുണ്ടെങ്കില്‍ പ്രകൃതി പോലും തലകുനിക്കും

04:58 PM Dec 25, 2024 | SURYA RAMACHANDRAN

വയനാട്ടില്‍ ദുരന്ത ഭൂമിയില്‍ ഓരോ ജീവനും രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് നടക്കുന്നത്. മനസിനെ ഉലയ്ക്കുന്ന വാര്‍ത്തകള്‍ക്കിടയിലും മലയാളികളുടെ ഐക്യവും സ്‌നേഹവും വീണ്ടും മനസിലാകുകയാണ്. സഹജീവികളോട് എത്രമാത്രം കരുണയുള്ളവരാണ് നമുക്ക് ചുറ്റുമുള്ളതെന്ന് മനസിലാകുക ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടിയാണ്.

ഓരോരുത്തരും അവരവരുടെ സാഹചര്യത്തിന് അനുസരിച്ച് സഹായങ്ങള്‍ ചെയ്യുമ്പോള്‍, അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുമക്കള്‍ക്ക് വേണ്ടി മുന്നോട്ടുവന്ന ഒരു പൊതുപ്രവര്‍ത്തകന്റെ വാക്കുകളാണ് വൈറലായത്. ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവര്‍ത്തകന്‍ വാട്‌സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചത്. ചേര്‍ത്തുപിടിക്കാന്‍ നമുക്കൊപ്പം ആളുണ്ടെങ്കില്‍ പ്രകൃതി പോലും തലകുനിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് കമന്റുകള്‍ വരുന്നത്.