മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത് മുൻ സർക്കാർ ജീവനക്കാരൻ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ജീവനൊടുക്കി

04:19 PM Oct 18, 2025 | Renjini kannur

കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തില്‍ മനംനൊന്ത് മുൻ സർക്കാർ ജീവനക്കാരൻ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ജീവനൊടുക്കി.

ഇവിടെ 2016 മുതല്‍ വാട്ടർമാനായി ജോലി ചെയ്തിരുന്ന ചിക്കൂസ നായകാണ് മരിച്ചത്.കഴിഞ്ഞ 27 മാസമായി തനിക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും ശമ്ബളം ലഭിച്ചിരുന്നില്ലെന്നും ഇയാള്‍ മരിക്കുന്നതിനു മുൻപ് ആരോപിച്ചിരുന്നു.

കുടിശ്ശികയുളള ശമ്ബളം നല്‍കണമെന്ന് ചിക്കൂസ ആവശ്യപ്പെട്ടിരുന്നുവെന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് ഇയാള്‍ ജോലിയില്‍ നിന്ന് രാജിവച്ചിരുന്നു. എന്നിട്ടും കുടിശ്ശികയുളള ശമ്ബളം തന്നില്ലെന്ന് ചിക്കൂസ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Trending :