നമ്മളില്‍ പലര്‍ക്കുമുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. ആഹാരം കഴിക്കുമ്പോഴും അതിന് മുന്‍പും ഒക്കെ പലര്‍ക്കും നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നെഞ്ചെരിച്ചാല്‍ മാറാനുള്ള നാടന്‍ വഴികളാണ് ഇനി പറയുന്നത്. എന്നാല്‍ നെഞ്ചെരിച്ചില്‍ പതിവായി അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടണം.
ചെറിയ അളവില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇത് ആമാശയത്തിലെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.ഭക്ഷണം കഴിച്ച് 2-3 മണിക്കൂറിനു ശേഷം മാത്രം കിടക്കുക. കൂടാതെ അമിതഭാരം വയറ്റില്‍ സമ്മര്‍ദം കൂട്ടുകയും നെഞ്ചെരിച്ചിലിന് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പുകവലി അന്നനാളത്തിന്റെ താഴെയുള്ള വാല്‍വിനെ ദുര്‍ബലപ്പെടുത്തുകയും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യും. നെഞ്ചെരിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
എരിവ്, പുളി, എണ്ണ, മസാല എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, കാപ്പി, ചോക്ലേറ്റ്, നാരങ്ങ, തക്കാളി തുടങ്ങിയവ നെഞ്ചെരിച്ചിലിന് കാരണമാകാം. മദ്യപാനം നെഞ്ചെരിച്ചിലിന് ഒരു കാരണമാണ്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അമിതമായി വെള്ളം കുടിക്കാതെ, ഭക്ഷണശേഷം കുറച്ച് കഴിഞ്ഞ് വെള്ളം കുടിക്കുക.