+

പിണറായിയിൽ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി

പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ ഓല പടക്കം പൊട്ടിയതെന്നാണ് വിപിന്റെ മൊഴി .സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

facebook twitter