കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച നടത്തിയ വന്‍തോതിലുള്ള പരിശോധനാ ക്യാമ്പയിനിന്റെ ഫലമായി ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ജലീബ് അല്‍-ഷുയൂഖിലും ഖൈത്താനിലും 19 വാണിജ്യ കടകള്‍ അടച്ചുപൂട്ടി. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നടത്തിയ ഈ പ്രവര്‍ത്തനം, പൊതു ക്രമത്തെ ബാധിക്കുന്ന ലംഘനങ്ങള്‍ തടയുന്നതിനും പ്രതികൂല നടപടികള്‍ പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണെന്ന് മന്ത്രാലയം അറിയിച്ചു.
ക്യാമ്പയിനില്‍ 26 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അനധികൃത മൊബൈല്‍ പലചരക്ക് കടകള്‍ നീക്കം ചെയ്യുകയും ചെയ്തു. നിരീക്ഷണം ശക്തമാക്കാനും ചട്ടങ്ങള്‍ ലംഘിക്കുന്ന എല്ലാ കടകളും രജിസ്റ്റര്‍ ചെയ്യാനും, നിയമലംഘകര്‍ക്കെതിരെ വേഗത്തില്‍ നിയമനടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി.
Trending :