വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും

07:44 AM Jun 30, 2025 |


വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ജൂലൈ രണ്ട് വരെയാണ് എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം. കഴിഞ്ഞ ജനുവരി 21ന് വാഷിങ്ടണില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ അനുസരിച്ചാണ് ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുന്നത്.

'പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ടവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവര്‍ കൈമാറും, കൂടാതെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ക്വാഡ് സംരംഭങ്ങളില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്യും,'' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.