+

ഫഹദ് പണ്ട് തന്നെ വിളിച്ചിരുന്നത് സത്യന്‍ അങ്കിള്‍ എന്നായിരുന്നു, ഇപ്പോഴതില്‍ മാറ്റം വന്നു ; സത്യന്‍ അന്തിക്കാട്

നമ്മള്‍ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവര്‍ക്ക് തോന്നുമ്പോഴാണ് പ്രശ്നം.

ഫഹദ് പണ്ട് തന്നെ വിളിച്ചിരുന്നത് സത്യന്‍ അങ്കിള്‍ എന്നായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴതില്‍ മാറ്റം വന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
'ആദ്യമൊക്കെ സത്യന്‍ അങ്കിള്‍ എന്നായിരുന്നു ഫഹദ് വിളിച്ചിരുന്നത്, പക്ഷെ ഷൂട്ടിങ് അവന്‍ തുടങ്ങുമ്പോള്‍ സത്യേട്ടാ എന്നാണ് വിളിക്കുന്നത്. അത്തരത്തില്‍ ഞങ്ങള്‍ക്കിടയിലെ അതിര്‍വരമ്പ് ഇല്ലാതാകുകയാണ്. അത് വലിയ മാറ്റം കൊണ്ടുവരും, നമ്മള്‍ സീനിയറാണെന്നും തങ്ങളുടെയൊക്കെ അച്ഛന്റെ കൂടെയുള്ള ആളാണെന്നും അവര്‍ക്ക് തോന്നുമ്പോഴാണ് പ്രശ്നം.' സത്യന്‍ അന്തിക്കാട് പറഞ്ഞു. 2015 ല്‍ പുറത്തിറങ്ങിയ 'ഒരു ഇന്ത്യന്‍ പ്രണയകഥ', 2017 ല്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍' എന്നീ രണ്ട ചിത്രങ്ങളാണ് സത്യന്‍ അന്തിക്കാട്- ഫഹദ് കോംബോയില്‍ പുറത്തിറങ്ങിയത്. രണ്ട ചിത്രങ്ങളും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയവയായിരുന്നു.

അഖില്‍ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂര്‍വ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

facebook twitter