സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. സത്രീകളുടെ പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദാണ് (32)അറസ്റ്റിലായത്.
സ്ത്രീകളുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം നിരന്തരം യുവതികളുമായി സംസാരിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന പ്രതി പിന്നീട് പതിയെ വീഡിയോ കോളിന് ശ്രമിക്കും. കോള്‍ എടുക്കുന്നയുടന്‍ തന്റെ ലൈംഗികാവയവം കോളിലൂടെ കാട്ടി സ്‌ക്രീന്‍ഷോട്ട് എടുക്കും. ഈ ചിത്രങ്ങള്‍ വെച്ചാണ് ഇയാള്‍ ഭീഷണിപ്പെടുത്തുന്നത്. വിവാഹം കഴിഞ്ഞ സത്രീകളോട് ഭര്‍ത്താവിന് അയച്ച് നല്‍കുമെന്ന് പറഞ്ഞ് പണം തട്ടും. പലരും ഭയന്ന് പണം നല്‍കാറുണ്ടെന്നാണ് കണ്ടെത്തല്‍.
കോഴിക്കോട് സ്വദേശിയായ യുവതിയെയും പ്രതി തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ കുടുബം പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാളുടെ തന്ത്രം പൊളിഞ്ഞു. പിന്നാലെ കോഴിക്കോട് പന്നിയങ്കര പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്ക് നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്നും ഇത് ഉപയോ?ഗിച്ച് പലരെയും കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ആറ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളും ഇയാള്‍ക്കുണ്ടെന്ന് കണ്ടെത്തി. ഇതില്‍ ഒന്ന് മരിച്ചുപോയ പ്രതിയുടെ ഉമ്മയുടെ പേരിലുള്ള അക്കൗണ്ടാണ്. ഖത്തറില്‍ ഡ്രൈവറായിരുന്ന പ്രതി ഒരു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്.