ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍ കിലോ മീറ്ററിന് ഒരു പൈസയുമാണ് വര്‍ധിക്കുക. സെക്കന്റ് ക്ലാസ് ട്രെയിനുകളില്‍ 500 കിലോമീറ്ററിന് വരെ നിരക്ക് വര്‍ധനവില്ല. സെക്കന്റ് ക്ലാസ് ഓര്‍ഡിനറി ട്രെയിനുകളില്‍ ആദ്യ 501 മുതല്‍ 1500 കി.മീ വരെ അഞ്ച് രൂപ വര്‍ധനവും 1,501 മുതല്‍ 2,500 കി.മീ ന് 10 രൂപ വരെയും 2,501 കി.മീ മുതല്‍ 3,000 കി.മീ ന് 15 രൂപ വരെയുമാണ് വര്‍ധിക്കുക.
സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി ടിക്കറ്റുകള്‍ക്ക് കി.മീറ്ററിന് 50 പൈസ, സെക്കന്റ് ക്ലാസ് (മെയില്‍/ എക്സ്പ്രസ്), സ്ലീപ്പര്‍ ക്ലാസ് (മെയില്‍/ എക്സ്പ്രസ്), ഫസ്റ്റ് ക്ലാസ് (മെയില്‍/ എക്സ്പ്രസ്) കി.മീറ്ററിന് ഒരു പൈസ, എ സി ചെയര്‍ കാര്‍, എസി-3 ടയര്‍/ 3 ഇ, എ സി 2 ടയര്‍, എസി ഫസ്റ്റ് ക്ലാസ്/ ഇസി/ ഇ എ കി. മീ രണ്ട് പൈസ എന്നിങ്ങനെയാണ് നിരക്ക് വര്‍ധന.
രാജധാനി, ശദാബ്ധി, വന്ദേഭാരത് എന്നിവയ്ക്കും മേല്‍പറഞ്ഞ രീതിയില്‍ നിരക്ക് വര്‍ധനവ് ബാധകമായിരിക്കും. 2022 ന് ശേഷമുള്ള ആദ്യ നിരക്ക് വര്‍ധനവാണിത്. അതേസമയം റിസര്‍വേഷന്‍ ഫീസില്‍ വര്‍ധനയുണ്ടാവില്ല. എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു. സബര്‍ബര്‍, സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.