+

നാടിൻ്റെ ഗുരുസ്വാമിക്ക് യാത്രാമൊഴി: ആത്മീയ ശൂന്യത സൃഷ്ടിച്ച് ബാലകൃഷ്ണൻ നമ്പ്യാരുടെ വിയോഗം

ആത്മീയ ലോകത്ത് ശൂന്യത സൃഷ്ടിച്ചു കൊണ്ട് എള്ളരിഞ്ഞിയുടെ ഗുരുസ്വാമി കെ ഒ ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി. അൻപതിലധികം തവണ ശബരിമല ദർശനം നടത്തിയ ബാലകൃഷ്ണൻ നമ്പ്യാർക്ക് ജില്ലയുടെ നാനാഭാഗങ്ങളിലായി നൂറിലധികം ശിഷ്യന്മാരുണ്ട്

 ശ്രീകണ്ഠാപുരം : ആത്മീയ ലോകത്ത് ശൂന്യത സൃഷ്ടിച്ചു കൊണ്ട് എള്ളരിഞ്ഞിയുടെ ഗുരുസ്വാമി കെ ഒ ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി. അൻപതിലധികം തവണ ശബരിമല ദർശനം നടത്തിയ ബാലകൃഷ്ണൻ നമ്പ്യാർക്ക് ജില്ലയുടെ നാനാഭാഗങ്ങളിലായി നൂറിലധികം ശിഷ്യന്മാരുണ്ട്. എള്ളരിഞ്ഞി ചോന്നമ്മ ഭഗവതി കോട്ടം, പുതിയ ഭഗവതി കളിയാട്ട കമ്മിറ്റി, എള്ളരിഞ്ഞി പൊതുശ്മശാന കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റികളിൽ മെമ്പർ ആയിരുന്നു.

 കയരളം കുഞ്ഞുംബിടുക്ക ഒദയോത്ത് കുടുംബക്ഷേത്രത്തിന്റെ സ്ഥാനികനായി നിരവധി വർഷം സേവനമനുഷ്ഠിച്ചു. നൂറുകണക്കിന് ജനാവലിയുടെ സാന്നിധ്യത്തിൽ എ ള്ളരിഞ്ഞി പൊതു ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങ് നടന്നു.  ഭാര്യ ദാക്ഷായണി. മക്കൾ ഷീബ, ജനാർദ്ദനൻ, ഷീന. മരുമക്കൾ വിജയൻ  ( പയ്യാവൂർ) ബിജില ( മരുതായി) ഗോവിന്ദൻ( പട്ടന്നൂർ). സഹോദരങ്ങൾ കെ ഒ നാരായണൻ നമ്പ്യാർ( എ ള്ളരിഞ്ഞി ), കെ ഓ ഭാസ്കരൻ നമ്പ്യാർ (കടമ്പേരി) കെ ഒ മോഹനൻ നമ്പ്യാർ (മൈസൂരിൽ ഹോട്ടൽ വ്യവസായി)

facebook twitter