+

പിതാവിനെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തു; കാഞ്ഞങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതിയുടെ മകൻ മരിച്ച നിലയില്‍ . പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥന്‍.

കാസര്‍കോട്: കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതിയുടെ മകൻ മരിച്ച നിലയില്‍ . പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥന്‍.

ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഇന്നാണ് നരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് വ്യവസായിയായ റോയി ജോസഫ് മരിച്ച കേസിലാണ് നരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സ്വന്തം കെട്ടിടത്തില്‍ നിന്നാണ് റോയി ജോസഫ് വീണുമരിച്ചത്. കെട്ടിട നിര്‍മ്മാണ കരാര്‍ എടുത്ത നരേന്ദ്രന്‍ ചവിട്ടി തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ റോയി ചികിത്സക്കിടെയാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തള്ളിയിട്ടു എന്നാണ് പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് ആണ് നരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തത്.

facebook twitter