ഇന്ത്യയുടെ നടപടി ഭയന്ന് ജനങ്ങളെ ഒഴിപ്പിച്ച് പാകിസ്താന്‍ ; ഇന്ത്യയ്ക്ക് ശാശ്വത ദുഖമുണ്ടാക്കുമെന്ന് പാക് ഭീഷണി

07:37 AM May 07, 2025 |


പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ ജാഗ്രത. പാക് പഞ്ചാബിലെ ബഹവല്‍പുരില്‍ ജനങ്ങളെ ഒഴിപ്പിച്ചു. പള്ളികളും മദ്രസകളും ഒഴിപ്പിച്ച ഇന്ത്യന്‍ സൈന്യം കടുത്ത സമ്മര്‍ദ്ദത്തിലാണ്.
ഇന്ത്യ അടിച്ചേല്‍പ്പിച്ച യുദ്ധ നടപടിയോട് പ്രതികരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രതികരണം. പാക്കിസ്ഥാന്‍ സുരക്ഷാ സമിതി യോഗം വിളിച്ചു.
പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ത്യ നടത്തിയ ആക്രമണം പാക് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പാക് വിദേശകാര്യമന്ത്രി ആരോപിച്ചു. ഇന്ത്യ താല്‍ക്കാലിക സന്തോഷത്തിന് ശാശ്വതമായ ദുഖമുണ്ടാക്കുമെന്നും പാക്കിസ്ഥാന്‍ ഭീഷണി മുഴക്കി.
ഇന്ത്യയുടെ നടപടി യുദ്ധം തന്നെയാണെന്ന് ബിലാവല്‍ ഭൂട്ടോയും പ്രതികരിച്ചു. ഇന്ത്യന്‍ ആക്രമണത്തെ ചെറുക്കാന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടു.