+

തൃശൂരിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം നാലാം വാർഡിൽ കമ്മ്യൂണിറ്റി ഹാളിന് സമീപം തോട്ടപ്പുറത്ത് ബാലൻറെ മകൻ പ്രണവ് (19) ആണ് മരിച്ചത്.

തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം നാലാം വാർഡിൽ കമ്മ്യൂണിറ്റി ഹാളിന് സമീപം തോട്ടപ്പുറത്ത് ബാലൻറെ മകൻ പ്രണവ് (19) ആണ് മരിച്ചത്. എലിപ്പനി ആണെന്നാണ് സംശയിക്കുന്നത്. പി വെമ്പല്ലൂർ അസ്മാബി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് പ്രണവ്.

ഒരാഴ്ച മുമ്പാണ് പ്രണവിന് പനി ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മെയ് രണ്ടിനും ഇതിന് ശേഷവുമായി രണ്ട് തവണ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനിമാറാത്തതിനെ തുടർന്ന് , ആറാം തീയതി പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു പ്രണവ് മരിച്ചത്.

 

facebook twitter