സഹതടവുകാര്‍ തമ്മില്‍ തല്ല്; ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് തലയ്ക്ക് പരിക്ക്, ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങി

10:55 AM Aug 19, 2025 |


ആലുവ: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്.ഇന്നലെയാണ് സംഭവം. രഹിലാല്‍ എന്ന തടവുകാരനുമായാണ് സംഘർഷം ഉണ്ടായത്.

അടിപിടിയില്‍ തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ ചികിത്സ നല്‍കി തിരിച്ചുകൊണ്ടുവന്നു. ഇയാള്‍ക്ക് തലയില്‍ തുന്നല്‍ ഉണ്ട്. നേരത്തെ അഞ്ചു തവണ ജയിലില്‍ ഇയാള്‍ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയില്‍ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയില്‍ അധികൃതർ അറിയിച്ചു.

ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് ആലം വിയ്യൂർ ജയില്‍ കഴിയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അസഫാക്ക് ആലം നടന്ന പരാതിയില്‍ വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.