+

സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവില്‍ വര്‍ധനയെന്ന് ധനമന്ത്രി

സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവില്‍ വന്‍ വര്‍ധനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2024-25 വര്‍ഷത്തെ വാര്‍ഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞതായി മന്ത്രി പറഞ്ഞു.

തിരുവനന്തപുരം : സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവില്‍ വന്‍ വര്‍ധനയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2024-25 വര്‍ഷത്തെ വാര്‍ഷിക ചെലവ് ഏകദേശം 1.75 ലക്ഷം കോടി രൂപ കവിഞ്ഞതായി മന്ത്രി പറഞ്ഞു.

 അന്തിമ കണക്കില്‍ ചെലവ് ഉയരാനാണ് സാധ്യതയെന്നും രണ്ടു ട്രില്യണ്‍ ബജറ്റിലേക്ക് കേരളം എത്തുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനം സമ്പദ് വ്യവസ്ഥയില്‍ ഇത്തവണയും ശക്തമായ വളര്‍ച്ചയാണ് നേടിയത്. സംസ്ഥാന പദ്ധതിയും തദ്ദേശ സ്വയംഭരണ പദ്ധതിയും ചേര്‍ന്നുള്ള ആകെ സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നുവെന്നാണ് ട്രഷറിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം തനത് വരുമാനം ഒരുലക്ഷം കോടിയിലേക്ക് എത്തുന്നതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ക്ഷേമ പെന്‍ഷന് ബജറ്റ് വകയിരുത്തലിനേക്കാള്‍ 2053 കോടി അധികം നല്‍കി. എല്ലാ മേഖലയിലും ബജറ്റിനേക്കാള്‍ അധികം തുക ലഭ്യമാക്കിയിട്ടുണ്ട്. ബജറ്റില്‍ വകയിരുത്തലില്ലാത്ത വലിയ ബാധ്യതകളും ഏറ്റെടുക്കേണ്ടിവന്നു. അന്തിമ കണക്കില്‍ ചിലവ് ഉയരാനാണ് സാധ്യതയെന്നും മന്ത്രി വ്യക്തമാക്കി.

facebook twitter