ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. സാമ്പത്തിക നഷ്ടം നേരിടുന്ന ഒല ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടുന്നതെന്നാണ് സൂചന.
ഉപഭോക്തൃ സേവനങ്ങള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ ഒന്നിലധികം വകുപ്പുകളില്‍ ജോലി വെട്ടിക്കുറച്ചേക്കാം എന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് മാസത്തിനുള്ളില്‍ കമ്പനിയുടെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 2024 നവംബറില്‍, ഒല ഇലക്ട്രിക് ഏകദേശം 500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ആകെ നാലായിരത്തോളം ജീവനക്കാരാണ് നിലവില്‍ ഓലയില്‍ ജോലി ചെയ്യുന്നത്. ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഫെബ്രുവരിയില്‍ തങ്ങളുടെ രണ്ട് ഏജന്‍സികളുമായി വീണ്ടും ചര്‍ച്ച നടത്തുന്നതിനാല്‍ വാഹന രജിസ്െ്രേടന് ബാധിക്കപ്പെടുമെന്ന് കമ്പനി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിക്ഷേപകരെ അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.