റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ; ‘ലവ് യു ബേബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

06:15 PM May 10, 2025 | Kavya Ramachandran

അരുൺകുമാർ,ജിനു സെലിൻ എന്നിവർ നായികാനായകരായ “ലവ് യു ബേബി” റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് റിലീസായി .ക്യാമ്പസ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിൽ ടി സുനിൽ പുന്നക്കാട്, ബേബി എലോറ എസ്തർ, അഭിഷേക് ശ്രീകുമാർ, അരുൺകുമാർ എസ് എസ്, അഡ്വ ആൻ്റോ എൽ രാജു, സിനു സെലിൻ, ധന്യ എൻ ജെ, ജലതാ ഭാസ്ക്കർ എന്നിവരും കഥാപാത്രങ്ങളാകുന്നു.


തിരുവനന്തപുരം പോണ്ടിച്ചേരി എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. ദേവസംഗീതിന്റെ സംഗീതത്തിൽ എബിൻ എസ് വിൻസെന്റ് മ്യൂസിക് പ്രോഗ്രാമിങ്, മിക്സിങ് എന്നിവ നിർവഹിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് സാംസൺ സിൽവയാണ്. സംവിധായകനായ എസ് എസ് ജിഷ്ണുദേവ് സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്.