+

“ചോറിനൊപ്പം, ചപ്പാത്തിയോടൊപ്പം ഈ റോസ്റ്റ് എവിടെയും പെർഫെക്ട് മാച്ച്!

ചേരുവകൾ        മീന് മുള്ളത് - 250 ഗ്രാം     തക്കാളി - 2 എണ്ണം     സവാള - 1 എണ്ണം

ചേരുവകൾ
  

    മീന് മുള്ളത് - 250 ഗ്രാം
    തക്കാളി - 2 എണ്ണം
    സവാള - 1 എണ്ണം
    ഇഞ്ചി - 1 ഇഞ്ച് കഷണം
    വെളുത്തുള്ളി - 6 അല്ലി
    കറിവേപ്പില - 1 ഇതൾ
    കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
    മഞ്ഞൾപൊടി - 1 നുള്ള്
    കടുക് - ½ ടീസ്പൂൺ
    എണ്ണ - 3 ടേബിൾസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്

ഫിഷ്-ടുമാറ്റോ റോസ്റ്റ് തയ്യാറാക്കുന്ന വിധം
 

    മീന് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തിൽ).
    തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അറിയുക.
    ഒരു നോൺസ്റ്റിക്ക് പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേർത്തു വഴറ്റുക.
    ഇത് ഗോൾഡൻ നിറമാകുമ്പോൾ തീ കുറച്ച്, മുളകുപൊടിയും, മഞ്ഞൾപൊടിയും ചേർത്ത് 1 മിനിറ്റ് ഇളക്കുക.
    ഇതിലേയ്ക്ക് തക്കാളി, മീൻ, കറിവേപ്പില എന്നിവ ചേർത്തത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയിൽ വേവിക്കുക.
    പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളം വറ്റിച്ച് തീ അണയ്ക്കുക (ഇടവിട്ട് ഇളക്കികൊടുക്കുക). ഉപ്പ് നോക്കി കുറവുണ്ടെങ്കിൽ ചേർക്കുക.

facebook twitter