വേണ്ട ചേരുവകൾ
കേര മീൻ ( മീൻ ഇഷ്ട്ടമുള്ളത് ) 1 കിലോ
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ വീതം
മഞ്ഞൾ പൊടി. 1/ 2 സ്പൂൺ
കുരുമുളകുപൊടി 1 സ്പൂൺ
മുളകുപൊടി 1 സ്പൂൺ
ഗരം മസാല 1/2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മീൻ ഫ്രൈ തയ്യാറാക്കാം. മീൻ കഴുകി വലിയ പീസ് ആക്കി എടുക്കുക. അതിലേക്ക് മസാലകൾ എല്ലാം പരട്ടി 1/2 മണിക്കൂർ വയ്ക്കുക. അതിനുശേഷം ചെറിയ തീയിൽ വച്ചു വേവിക്കുക. മുക്കാൽ വേവാകുമ്പോൾ വാങ്ങിവയ്ക്കുക.
ഇനി മസാല തയ്യാറാക്കാം
സവാള 4 എണ്ണം
ചെറിയ ഉള്ളി 250 ഗ്രാം
തക്കാളി 2 എണ്ണം
പുളി 50 ഗ്രാം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ വീതം
മല്ലി പൊടി 1 സ്പൂൺ
മുളക് പൊടി 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു സവാള, ചെറിയ ഉള്ളി, തക്കാളി ഇട്ടു നന്നായി വഴറ്റുക. അതിലേക്ക് പൊടികൾ ഇട്ട് കൊടുക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക. ശേഷം പുളി വെള്ളം ഒഴിച്ചു 10 മിനിറ്റ് അടച്ചു വച്ചു വേവിക്കുക. വാഴയില ചെറുതായി മുറിച്ചു വാട്ടി എടുക്കുക.ഓരോ ഇലയിലും ആദ്യം മാസാല ഇടുക അതിന്റെ മുകളിൽ മീൻ ഫ്രൈ വയ്ക്കുക അതിന്റ മുകളിൽ മാസാല വയ്ക്കുക. എന്നിട്ട് വാഴ നാരുകൊണ്ട് കെട്ടി വയ്ക്കുക. ഒരു ഫ്രൈ പാനിൽ എണ്ണ തടവി ഓരോ ഇലയിലെ കൂട്ടും വച്ചു 20 മിനിറ്റ് മൂടി വെച്ചു വേവിക്കുക. തിരിച്ചിട്ടു 20 മിനിട്ടു വേവിക്കുക. മീൻ വാഴയിലയിൽ പൊള്ളിച്ചത് റെഡി.