+

ഉദ്ഘാടന ഫ്ലാഗ് ഓഫിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിച്ച് വാഹനം , പുഴയില്‍ വീണ് വടക്കാഞ്ചേരി നഗരസഭയുടെ വാഹനം: അധ്യക്ഷനും ഓടിച്ചിരുന്ന യുവതിയും നീന്തി കയറി

ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം നിയന്ത്രണം വിട്ട്  പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്.

വടക്കാഞ്ചേരി: ഫ്‌ലാഗ് ഓഫിനു പിന്നാലെ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം നിയന്ത്രണം വിട്ട്  പുഴയില്‍ വീണു. പുതുതായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയില്‍ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ പി.ആര്‍.അരവിന്ദാക്ഷനുമാണു വാഹനത്തില്‍ ഉണ്ടായിരുന്നത്.

വാഹനത്തിനൊപ്പം ഇവരും പുഴയില്‍ മുങ്ങിയെങ്കിലും ഇറുവരും നീന്തി കരയില്‍ കയറി.നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് നടത്തിയ ഉടനെ വാഹനം മുന്നോട്ടെടുക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിച്ച് പുഴയില്‍ വീഴുകയായിരുന്നു. വാഹനത്തിന്റെ മുമ്പില്‍ ആരും ഇല്ലാതിരുന്നതും ആശ്വാസമായി. വാഹനം പിന്നീട് കരയ്‌ക്കു കയറ്റി.നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയതായിരുന്നു ഈ വാഹനം.
 

facebook twitter