
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. പ്രധാനമന്ത്രിയെ അവഹേളിച്ചതിലൂടെ പ്രകോപനം സൃഷ്ടിച്ചെന്ന് പൊലീസ് പറഞ്ഞു. ഫ്‌ലക്‌സ് ആര് സ്ഥാപിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. വിഷയത്തില്‍ ആകെ മൂന്ന് എഫ്‌ഐആറുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ബിജെപി, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.സര്‍വകലാശാലയിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായി വാക്കേറ്റവും കയ്യേറ്റ ശ്രമവും ഉണ്ടായതോടെ സര്‍വകലാശാലയില്‍ ബിജെപി-എസ്എഫ്‌ഐ സംഘര്‍ഷം ഉണ്ടായിരുന്നു.
നാല് കൈകളോടുകൂടിയ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഫ്‌ലക്‌സ് ബോര്‍ഡാണ് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രത്യക്ഷപ്പെട്ടത്. കൈകളില്‍ ശൂലത്തില്‍ തറച്ച ഭ്രൂണവും മിനാരങ്ങളും താമരയും കൊലക്കയറുമുണ്ടായിരുന്നു.ബോര്‍ഡ് നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.