
പാക്കിസ്ഥാനിലെ പ്രളയ സാഹചര്യം നിയന്ത്രിക്കാന്‍ വിചിത്ര പരിഹാരം നിര്‍ദ്ദേശിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന പാക്കിസ്ഥാനികള്‍ പ്രളയജലം വീപ്പകളില്‍ ശേഖരിച്ചു വയ്ക്കണമെന്നും ഓടകളിലേക്ക് വെള്ളം ഒഴുക്കിവിടരുതെന്നുമാണ് ആസിഫിന്റെ നിര്‍ദ്ദേശം. പ്രളയത്തെ അനുഗ്രഹമായി കാണണമെന്നും ആസിഫ് പാക് ജനതയെ ഉപദേശിക്കുന്നുണ്ട്.
പഞ്ചാബ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കം 24 ലക്ഷം പേരെയാണ് ബാധിച്ചത്. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിന് അടിയിലായി. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് വാര്‍ത്താ ചാനലിനോടാണ് മന്ത്രിയുടെ പരാമര്‍ശം.
10-15 വര്‍ഷമെടുക്കുന്ന വന്‍ പദ്ധതിയേക്കാള്‍ പാക്കിസ്ഥാനില്‍ പെട്ടെന്ന് നിര്‍മ്മിക്കാനാകുന്ന ചെറു അണക്കെടുകളാണ് വേണ്ടതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.