ചേരുവകൾ
ഉഴുന്ന് - 2 കപ്പ്
അരി- ആവശ്യത്തിന്
കടലമാവ് - 1/2 കപ്പ്
ഉപ്പ് - 1/2 കപ്പ്
ജീരകം - 1 ടീസ്പൂൺ
എള്ള് - 1 ടീസ്പൂൺ
കുരുമുളകുപൊടി- 1/4 ടീസ്പൂൺ
നെയ്യ് - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി- ആവശ്യത്തിന്
എണ്ണ - വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് ഉഴുന്ന് ചേർത്തു വറുക്കാം.
അതിന് സ്വർണ്ണ നിറമാകുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
തണുത്ത ഉഴുന്ന് പൊടിച്ചെടുത്തു വയ്ക്കാം.
വെള്ളത്തിൽ കുതിർത്തെടുത്ത് അരി നന്നായി അരച്ചെടുക്കാം.
അതിലേയ്ക്ക് അര കപ്പ് കടലമാവും , ഉഴുന്ന് പൊടിയും, ജീരകവും, മഞ്ഞൾപ്പൊടിയും, കുറച്ച് വെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം.
അരി അരച്ചത് ഇതിലേയ്ക്ക് ചേർത്തിളക്കാം. ഇത് കുഴച്ച് മാവ് തയ്യാറാക്കാം.
ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് മൃദുവാകുന്നതു വരെ കുഴയ്ക്കണം. കട്ടി കൂടുകയോ അധികം വെള്ള മയം ഉള്ളതോ ആകാൻ പാടില്ല.
അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വറുക്കാനാവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം.
സേവനാഴിയിലേയ്ക്ക് മാവെടുക്കാം. തിളച്ച എണ്ണയിലേയ്ക്ക് മാവ് വട്ടത്തിൽ പിഴിഞ്ഞൊഴിക്കാം.
ഇരുവശവും വെന്തു കഴിയുമ്പോൾ എണ്ണയിൽ നിന്നും മാറ്റി ടിഷ്യൂ പേപ്പറിൽ വയ്ക്കാം. ഇത് വായു സഞ്ചാരമില്ലാത്ത ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം, ആവശ്യത്തിന് കഴിക്കാം.