+

ഗതാഗത നിയമങ്ങൾ പാലിക്കാം, ഓണം ആഘോഷിക്കാം; പ്രധാന നിർദേശങ്ങളുമായി ട്രാഫിക് പൊലീസ്

കേരളത്തിലെ വാഹനയാത്രക്കാർക്ക് നിർദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

കേരളത്തിലെ വാഹനയാത്രക്കാർക്ക് നിർദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

    അമിതവേഗം, അശ്രദ്ധമായ ഓവർടെയ്ക്കിങ് ഒഴിവാക്കുക.
    ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചു വാഹനം ഓടിക്കരുത്.
    ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായും ധരിക്കുക.
    ലെയിൻ ട്രാഫിക് നിയമം പാലിക്കുക.
    നിഷ്‌കർഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.

കഴിഞ്ഞ വർഷം ഓണക്കാലത്തെ പത്ത് ദിവസത്തെ ഓണാഘോഷ വേളയിൽ സംസ്ഥാനത്ത് 1,629 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അവയിൽ 161 പേർ മരിക്കുകയും 1,261 പേർക്ക് ഗുരുതര പരുക്കുകൾ സംഭവിക്കുകയും ചെയ്തു. ഈ ഓണക്കാലം ജീവനും സുരക്ഷയും മുൻനിർത്തി ഉത്തരവാദിത്വത്തോടെ ഓണം ആഘോഷിക്കണം. നിരത്തുകളിലെ തിരക്ക് മനസ്സിലാക്കി, ഗതാഗത നിയമങ്ങൾ പാലിച്ച്, ജാഗ്രതയോടെ പെരുമാറി എല്ലാവരുടെയും ജീവൻ സുരക്ഷിതമാക്കണം.

നിരത്തുകളിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ റോഡ് സുരക്ഷാ മാനേജ്‌മെന്റിന്റെ ശുഭയാത്ര പദ്ധതിയുടെ വാട്‌സാപ്പ് നമ്പരായ 9747001099-ൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

facebook twitter