
ഇരിട്ടി:ഉളിക്കൽ പാറപ്പുറത്ത് നിന്ന് മെത്താഫിറ്റാമിനുമായി യുവാവ് എക്സൈസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സംഘത്തിന്റെ പിടിയിൽ.പാറപ്പുറം സ്വദേശി പി യു അഖിലിനെയാണ് പിടികൂടിയത്. 3.001 ഗ്രാം മെത്താ ഫിറ്റാമിനുമായി ഇയാൾ വാഹനപരിശോധയ്ക്കിടെ പിടിയിലാവുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് എക്സൈസ് വാഹനപരിശോധന നടത്തി വരുന്നത്.