+

പാദങ്ങള്‍ പൂവ് പോലെ സംരക്ഷിക്കാം

കാലുകള്‍ പൂവ് പോലെ വെട്ടിത്തിളങ്ങാന്‍ പാദസംരക്ഷണം അനിവാര്യമാണ്. പാദങ്ങളുടെ സംരക്ഷണത്തിന് വീട്ടില്‍ തന്നെ ഒരു സ്‌ക്രബ് ഉണ്ടാക്കി നോക്കിയാലോ
കാലുകള്‍ പൂവ് പോലെ വെട്ടിത്തിളങ്ങാന്‍ പാദസംരക്ഷണം അനിവാര്യമാണ്. പാദങ്ങളുടെ സംരക്ഷണത്തിന് വീട്ടില്‍ തന്നെ ഒരു സ്‌ക്രബ് ഉണ്ടാക്കി നോക്കിയാലോ. ഇതിനായി വേണ്ടത് കാപ്പിപ്പൊടി, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയാണ്. സ്‌ക്രബ് ഉണ്ടാക്കാനായി ഒരു ബൗളിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ കാപ്പി പൊടിയെടുക്കണം. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ഇളക്കണം.
രണ്ട് പാദങ്ങളിലും ഇത് നന്നായി തേച്ചുപിടിപ്പിക്കണം. പത്ത് പതിനഞ്ച് മിനിറ്റ് വരെ ഇത് മസാജ് ചെയ്യുക. ഇതിന് ശേഷം കഴുകികളയാവുന്നതാണ്. നിങ്ങളുടെ പാദങ്ങളിലെ ചര്‍മ്മം വെട്ടിത്തിളങ്ങും
facebook twitter